ഓയൂർ | ടൗണിൽ പ്രവർത്തിക്കുന്ന ബെവറജസ് വിപണനശാലയിൽ മോഷണശ്രമം. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ആറ് ഷട്ടറുകൾ ഉള്ള കെട്ടിടത്തിന്റെ മധ്യഭാഗത്തെ ഷട്ടറിന്റെ ഒരു പൂട്ട് തകർത്തെങ്കിലും രണ്ടാമത്തെ പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
കമ്പിപ്പാര ഉപയോഗിച്ചാണ് ഷട്ടർ പൊളിക്കാൻ ശ്രമിച്ചത്. കമ്പിപ്പാര പൂട്ടിൽ ഉടക്കിയിരിക്കു ന്ന നിലയിലായിരുന്നു.
മരുതമൺപള്ളിയിൽ പ്രവർ ത്തിച്ചിരുന്ന വിപണനശാല കഴി ഞ്ഞമാസമാണ് ഓയൂരിലേക്ക് മാറ്റിയത്. പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.
മദ്യശാലയിൽ മോഷണശ്രമം
