കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം 852-ാം നമ്ബര്‍ കൊട്ടാരക്കര ടൗണ്‍ ശാഖയുടെ കെട്ടിടത്തിന് നേരെ ആക്രമണം.നാലു ജനലുകളിലെ എട്ടു ജനല്‍ പാളികള്‍ തല്ലിയുടച്ചു. കഴിഞ്ഞ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. കൂടാതെ ശാഖാ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന രവി വര്‍മ്മ കോളേജ് ഒഫ് ഫൈൻ ആര്‍ട്ട്സിന്റെ പ്രിൻസിപ്പലിന്റെ മാരുതി കാറിന്റെ ചില്ലുകളും കല്ലെറിഞ്ഞു തകര്‍ത്തു. സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ശാഖാ ഭാരവാഹികള്‍ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.
കാറിന്റെ ചില്ലും തകര്‍ത്തു
കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം നീലേശ്വരം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖാ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. രവി വര്‍മ്മ കോളേജ് ഒഫ് ഫൈൻ ആര്‍ട്ട്സിന്റെ പ്രിൻസിപ്പല്‍ ശാഖയുടെ മുറ്റത്ത് കാര്‍ പാര്‍ക്കു ചെയ്ത ശേഷം തിരുവനന്തപുരത്ത് പോയി രാത്രിയില്‍ മകനോടൊപ്പം തിരികെയെത്തിയപ്പോഴാണ് ശാഖയുടെ ജനല്‍ ചില്ലകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് കോളേജിന്റെ ഓഫീസ് തുറന്നുപരിശോധിക്കുന്നതിനിടെയാണ് അക്രമി കാറിന് നേരെ കല്ലെറിഞ്ഞത്.
പ്രതിയെ തിരിച്ചറിഞ്ഞു
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ചുള്ള ധാരണകിട്ടിയതായി പൊലീസ് പറഞ്ഞു. ശാഖയുടെ മുറ്റത്തുണ്ടായിരുന്ന ആമ്ബല്‍ കുളം നശിപ്പിച്ചു.മുറ്റത്തു കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ ഉരുട്ടി സമീപത്തുള്ള തോട്ടില്‍ തള്ളി.
അക്രമിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ശാഖാ കണ്‍വീനര്‍ ദുര്‍ഗാ ഗോപാലകൃഷ്ണനും ചെയര്‍മാൻ സന്തോഷ്കുമാര്‍ അവണൂരും കമ്മിറ്റി അംഗങ്ങളും ആവശ്യപ്പെട്ടു.
