സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിനുനേരേ ആക്രമണം

Published:

കൊട്ടിയം | കൊട്ടിയം കോളേജിലെ സംഘടനാപ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന തർക്കത്തിനെത്തുടർന്ന് മുഖത്തലയിൽ സി.പി.ഐ.ഓഫീസിനു നേരേ കല്ലേറും ആക്രമണവും. ഓഫീസിലുണ്ടായിരുന്ന രണ്ടു പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റു
എ.ഐ.എസ്.എഫ്. മണ്ഡലം കമ്മിറ്റി സെക്രട്ടറി അഭിജിത്ത്, എ.ഐ.വൈ.എഫ്. മുഖത്തല മണ്ഡലം കമ്മിറ്റി അംഗം ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച സന്ധ്യക്ക് ഏഴരയോടെയാണ് 10 ബൈക്കുകളിലായി എത്തിയ 15-അംഗ സംഘം സി. പി.ഐ.ഓഫീസിനു നേരേ ആക്രമണം നടത്തിയത്.
കൊട്ടിയം എം.എം.എൻ.എ സ്.എസ്.കോളേജിൽ ചൊവ്വാഴ്ച രാവിലെ എ.ഐ.എസ്.എഫ്. -എസ്.എഫ്.ഐ.പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
കോളേജ് മാഗസിൻ എഡിറ്റർ ഹേമന്തിനെ മുറിയിൽ അടച്ചിട്ട് മർദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എ.ഐ.എസ്.എഫ്.പ്രവർത്തകർ എത്തി ഹേമന്തിനെ രക്ഷപ്പെടുത്തി. തുടർന്ന് സന്ധ്യയോടെയാണ് സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിനുനേരേ സം
ഘടിതമായ ആക്രമണം നടന്നത്. കല്ലേറിലും ആക്രമണത്തിലും കെട്ടിടത്തിനു നാശനഷ്ടമുണ്ടായി. സംഭവസമയത്ത് നാലു പ്രവർത്തകർ പാർട്ടി ഓഫീസിലുണ്ടായിരുന്നു. അവർ അക്രമികളിൽനിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും അഭിജിത്തിനും ശ്രീഹരിക്കും പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും സി.അ ച്യുതമേനോൻ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണനല്ലൂർ സ്വദേശി നൗഫൽ, നെടുമ്പന സ്വദേശി അൻസർ, പാലവിളക്കുറ്റിയിലെ ഗോകുൽ ശ്രീധർ, പേരയം സ്വദേശികളായ ശ്രീഹരി, അഭിജിത്ത് എന്നിവരുൾപ്പെ 15-അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കൊട്ടിയം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൊട്ടിയം കോളേജിൽ എ.ഐ.എസ്.എഫ്. മികച്ച വിജയം നേടിയിരുന്നു. യൂണിയൻ പ്രവർത്തനം തടസ്സപ്പെടുത്താൻ എസ്.എഫ്.ഐ. നടത്തുന്ന ശ്രമം പലപ്പോഴും കോളേജിൽ സംഘർഷത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ചയും സംഘർഷാവസ്ഥ ഉണ്ടായത്.
പാർട്ടി ഓഫീസിനുനേരേ നടന്ന ആക്രമണത്തിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ജി.ബാബു. മുഖത്തല മണ്ഡലം സെക്രട്ടറി സി.പി.പ്രദീപ്, അസി. സെക്രട്ടറി എം.സജീവ് എന്നിവർ പ്രതിഷേധിച്ചു. മൂന്നുവർഷം മുൻപും സി.പി. എം.-സി.പി.ഐ. സംഘർഷത്തെത്തുടർന്ന് മുഖത്തലയിലെ സി.പി .ഐ. ഓഫീസിനുനേരേ അക്രമം നടന്നിരുന്നു.
സി.പി.ഐ.പ്രവർത്തകർ പുനർനിർമിച്ച്, സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത പാർട്ടി ഓഫീസാണ് വീണ്ടും അടിച്ചുതകർത്തത്. ചാത്തന്നൂർ എ.സി.പി. ഗോപകുമാറിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related articles

Recent articles

spot_img