പരവൂർ | കലയോട് ശ്രീനന്ദനം ജെ എൽ.ജി.ഗ്രൂപ്പിന്റെ ചെണ്ടുമല്ലിക്ക്യഷി വിളവെടുത്തു. ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, എം.എൻ.ആർ.ഇ ജി.എസ്. എന്നിവയുടെ സഹകരണത്തോടെയാണ് പൂക്കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡൻ് എസ്.അമ്മിണിയമ്മ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് അംഗം എ.ആശാദേവി, പഞ്ചായത്ത് അംഗങ്ങളായ ജീജാ സന്തോഷ്, പ്രകാശ്. കൃഷി ഓഫീസർ പി.സുബാഷ്, അസി. കൃഷി ഓഫീസർ വി.ബാലകൃഷ്ണൻ, സി.ഡി.എസ്. ചെയർപേഴ്സൺ അനിതാദാസ് എന്നിവർ പ്രസംഗിച്ചു. ശ്രീനന്ദനം ഗ്രൂപ്പിലെ അമ്മിണിയമ്മ, രാധമ്മയമ്മ, എസ്. ആർ.സുമി, അഞ്ജലി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ 50 സെന്റ് സ്ഥലത്താണ് കൃഷി നടത്തിയത്.
പൂതക്കുളത്ത് ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു
