ചടയമംഗലം | ജടായു ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 700 മില്ലിഗ്രാം ഹെറോയിനും അഞ്ചുഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. അസം സ്വദേശിയായ റഫീഖുൾ ഇസ്ലാമിനെ യാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ എ.എൻ.ഷാ നവാസ്പ്രി,വൻറ്റിവ് ഓഫീസർ ടി.ടി. ബിനേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷൈജു, ചന്തു,ജയേഷ്, ലിജി. സാബു എന്നിവർ പങ്കെടുത്തു.
