ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ

Published:

ചാത്തന്നൂർ | ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈലക്കാട് തുലവിള ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ചിരിക്കുന്ന ആദിച്ചനല്ലൂർ ഫെസ്റ്റിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ (ബോധവത്കരണ വിഭാഗം) വി.എ.പ്രദീപ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും ഫെസ്റ്റ് ജനറൽ കൺവീനറുമായ പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. ജെൻഡർ റിസോഴ്‌സ് കൗൺസിലർ മഞ്ചു അശോക്, മൈലക്കാട് യു.പി. സ്കൂൾ പ്രധാനാധ്യാപകൻ ജി.എസ്.ആദർൾ, ബി.ഹരികുമാർ, ഷാജി ലൂക്കോസ്. അബ്ദുൽ ജബ്ബാർ, ശിവശങ്കരപ്പിള്ള എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിൽ വെള്ളിയാഴ്ച 3.30 മുതൽ പ്രദർശന വിപണന മേള. അഞ്ചിന് ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ സെമിനാർ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. ഗ്രാമപ്പഞ്ചായത്ത് അംഗം ഷാജി ലൂക്കോസ് അധ്യക്ഷത വഹിക്കും. 6.30-ന് നാടൻപാട്ട്.

Related articles

Recent articles

spot_img