അഞ്ചൽ മൃഗാശുപത്രി കെട്ടിടം അപകടാവസ്ഥയിൽ

Published:

അഞ്ചൽ | അഞ്ചൽ മൃഗാശുപത്രി കെട്ടിടം അപകടാവസ്ഥയിലായിട്ടും പുതിയത് നിർമിക്കാൻ നടപടിയെടുക്കാതെ അധികൃതർ. വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടം ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണുള്ളത്.
മേൽക്കുര പൂർണമായും തകർന്ന ആശുപത്രിയിൽ, മഴപെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടും. മഴവെള്ളം അകുത്തുവീഴാതിരിക്കാൻവേണ്ടി, ജീവനക്കാർ ചേർന്ന് പോളിത്തീൻ പടുത മേൽക്കൂരയിൽ കെട്ടിയെങ്കിലും പ്രയോജനമില്ല.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിലാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്.
ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ പലരും വരാന്തയിലാണ് ഇരിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നതും ഇവരുടെ ദുരിതം വർധിപ്പിക്കുന്നു.
അഞ്ചൽ ബ്ലോക്കിൻ്റെ പരിധി യിലുള്ള എട്ടു പഞ്ചായത്തുകളിലെ മൃഗപരിപാലനം ഉറപ്പാക്കാനായി മൂന്ന് ഡോക്ടർമാരാണ് ഇവിടെയുള്ളത്. രാത്രിയിലും പകലും ഓരോ ഡോക്ടർവിതം സേവനമനുഷ്ഠിക്കുന്നു.
ആംബുലൻസ് സർവീസിലും ഒരു ഡോക്ടറുടെ സേവനം ലഭ്യമാണ്. ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത മൃഗങ്ങളെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്.
ഡോക്ടർമാരെക്കൂടാതെ മറ്റു നാല് ജീവനക്കാർ ഇവിടെയുണ്ട്. കെട്ടിടത്തിൻ്റെ ദുരവസ്ഥ തങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഇവർ പറയുന്നു.
പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് എന്നിവർ മുൻകൈയെടുത്ത് പുതിയ കെട്ടിടം നിർമിക്കണമെന്നാണ് ജനത്തിൻ്റെ ആവശ്യം.

Related articles

Recent articles

spot_img