അഞ്ചാലുംമൂട് | പോലീസിൻ്റെയും യുവാവിന്റെയും സമയോചിതമായ ഇടപെടൽ വയോധികയ്ക്ക് പുന ജന്മമേകി. തൃക്കരുവ ആനചുട്ടമുക്കിനു സമീപമുള്ള വീട്ടിലെ ലളിതാഭായി അമ്മയാണ് (70) സമീപ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോരുന്നതിനിടെ കയർചുറ്റി കിണറ്റിലകപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് സംഭവം.
സമീപത്ത് ജോലിക്കെത്തിയ യുവാവ് ശബ്ദംകേട്ട് ഓടിയെത്തി കിണറ്റിലിറങ്ങി, പൈപ്പിൽ പിടിച്ചുകിടന്ന ലളിതാഭായി അമ്മയെ താങ്ങിനിർത്തി. ഉടൻ തന്നെ അഞ്ചാലുംമൂട് പോലീസും സ്ഥലത്തെത്തി. സ്റ്റേഷനിലെ എസ്.ഐ. സഞ്ജയനും കിണറ്റിലിറങ്ങി പുറത്തെത്തിക്കാനുള്ള ശ്രമം നടത്തി. കൊല്ലത്തുനിന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വലയിൽ കയറ്റി ലളിതാഭായി അമ്മയെ കരയെത്തിക്കുകയായിരുന്നു.
കിണറ്റിൽവീണ വയോധികയെ രക്ഷപ്പെടുത്തി
