ചടയമംഗലം |ആയൂർ-കൊല്ലം,ആയൂർ-ഓയൂർ പാതകളിൽ സംഗമിക്കുന്ന അമ്പലംമുക്ക്-തോട്ടത്തറ പാത തകർന്നു.
ടാറിങ് പൂർണമായും ഇളകി കുണ്ടുംകുഴിയും രൂപപ്പെട്ട റോഡിൽ കാൽനടപോലും സാധ്യമല്ലാതായി. സ്കൂൾ ബസുകളുൾപ്പെടെ തകരാറിലാകുന്നതും പതിവാണ്.
പാതയ്ക്കു സമീപമുള്ള കാർഷി കവിപണിയിൽ ഉത്‌പന്നവുമായി എത്തുന്ന കർഷകരും ദുരിതത്തിലാണ്. ജില്ലാ ഹാച്ചറി പ്രവർത്തിക്കുന്നതും പാതയുടെ സമീപത്താണ്.
പാതനവീകരണത്തിനുള്ള കരാർ നടപടി പൂർത്തിയായിട്ടും പണി തുടങ്ങാത്തതിലും പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം, പാതയുടെ പണി വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അറിയിച്ചു.
അമ്പലംമുക്ക്-തോട്ടത്തറ പാത തകർച്ചയിൽ
