പൂർവവിദ്യാർഥി സ്നേഹസംഗമവും ഗുരുവന്ദനവും

Published:

കൊല്ലം | കൊല്ലം ശ്രീനാരായണ കോളേജിലെ 1987-89 എം.എ. ഇക്കണോമിക്സ് ബാച്ചിന്റെ പൂർവവിദ്യാർഥി സ്നേഹ സംഗമവും ഗുരുവന്ദനവും അനുസ്മരണവും നടത്തി. കോളേജ് ഇക്കണോമിക്സ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ് ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി എസ്. എൻ.ഡി.പി. കോളേജ് ഇക്കണോമിക്സ് വിഭാഗം എച്ച്.ഒ.ഡി. അംബിക അധ്യക്ഷയായി. പടങ്ങിൽ പൂർവകാല അധ്യാപകരെ ആദരിച്ചു. അന്തരിച്ച അധ്യാപകരായ പ്രൊഫ. നരേന്ദ്രബാബു, പ്രൊഫ. ഡോ. ബാലൻ പിള്ള, പ്രൊഫ. ശിവസദൻ എന്നിവരെ അനുസ്മരിച്ചു. കൊല്ലം ചാപ്റ്ററി ലെ അധ്യാപകനായ ബി.എസ്. പ്രസാദ്, ഗീത, എസ്.രാധാകൃഷ്ണൻ
തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികൾക്ക് ഷീല, ഷെരീഫ് ,മീര, ഉഷ, ലൈല , എന്നിവർ നേതൃത്വം നൽകി.

Related articles

Recent articles

spot_img