ശൂരനാട് | സൃഷ്ടി ഗ്രന്ഥശാലയിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ കാർഷിക സെമിനാറും സൗജന്യ പച്ചക്കറിവിത്ത് വിതരണവും നടത്തി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥ ശാലാ പ്രസിഡന്റ് എം.ജി.രഞ്ജിത്കുമാർ അധ്യക്ഷനായി. പച്ച ക്കറി കൃഷിരീതികളും രോഗപ്രതി രോധമാർഗങ്ങളും എന്ന വിഷയത്തിൽ കൊട്ടാരക്കര സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രം മേധാവി ഡോ. എം.ആർ. ബിന്ദു ക്ലാസ് നയിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഡോ. വൈ. ജോയി, പഞ്ചായത്ത് നേതൃതലസമിതി കൺവീനർ ആർ ശ്രീകുമാർ, ശൂരനാട് വടക്ക് കൃഷിഭവൻ അസിസ്റ്റന്റ് ഓഫീസർ ഡി.സാബു. ഗ്രന്ഥശാല സെക്രട്ടറി കെ.നാരായണൻ നായർ, വൈസ് പ്രസിഡന്റ്റ്
കെ.കെ.ഡാനിയേൽ, സൃഷ്ടി ജനകിയ കൂട്ടായ്മ വൈസ് പ്രസിഡന്റ്കെ.കുഞ്ഞുപിള്ള, ട്രഷറർ എൻ.ശങ്കരപ്പിള്ള, ജോയിന്റ് സെക്രട്ടറി വൈ.ഗ്രിഗറി എന്നിവർ പ്രസംഗിച്ചു.
കാർഷിക സെമിനാറും വിത്തുവിതരണവും
