ചാത്തന്നൂർ | ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഫെസ്റ്റിന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം. സാംസ്കാരികത്തനിമയും വികസനചരിത്രവും വിളിച്ചോതുന്ന പ്രദർശന-വിപണനമേളയാണ് തുടങ്ങിയത്. അമ്യൂസ്മെന്റ് പാർക്കും പഠന-വിനോദ പ്രദർശനവും സെമിനാറും ഉൾപ്പെടുന്ന വിദ്യാഭ്യാസ -സാംസ്കാരികമേളയും ഒപ്പമുണ്ട്.
ഫെസ്റ്റിനു മുന്നോടിയായി ഇത്തിക്കര ജങ്ഷനിൽനിന്നാരംഭിച്ച ഘോഷയാത്ര, മേള നടക്കുന്ന മൈലക്കാട് തുലവിള ഭഗവതി ക്ഷേത്ര മൈതാനിയിൽ അവസാനിച്ചു. തുടർന്ന് മന്ത്രി ജെ.ചിഞ്ചു റാണി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജി.എസ്.ജയലാൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ഗോപൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീജാ ഹരിഷ് ആദ്യ
വിൽപ്പന നടത്തി. ജില്ലാപഞ്ചായത്ത് അംഗം പ്രിജി ശശിധരൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖാ എസ്.ചന്ദ്രൻ, ഫെസ്റ്റ് ജനറൽ കൺവീനർ ടിങ്കു പ്ലാക്കാട്, ഗ്രാമപ്പഞ്ചായത്ത് അംഗം ബി.ഹരികുമാർ, ഷിലാ ബിനു, ആർ.സാജൻ എന്നിവർ പ്രസംഗിച്ചു.
ഫെസ്റ്റിൽ വ്യാഴാഴ്ച 3.30 മുതൽ പ്രദർശന-വിപണനമേള, അഞ്ചിന കവിസമ്മേളനം. കവി വി.പ്രസന്ന കുമാർ ഉദ്ഘാടനം ചെയ്യും. 6.30- ന് കുണ്ടുമൺ ശ്രീഭദ്ര കലാക്ഷേത്രം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 7.30-ന് കരോക്കെ ഗാനമേള.
ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് ഫെസ്റ്റിന് ഘോഷയാത്രയോടെ തുടക്കം
