ചാത്തന്നൂർ | ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 15 ദിവസമായി തുലവിള ഭഗവതി ക്ഷേത്രമൈതാനിയിൽ നടന്നുവന്ന ആദിച്ചനല്ലൂർ ഫെസ്റ്റ് സമാപിച്ചു. പി.സി.വിഷ്ണുനാഥ് എം .എൽ.എ. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഒരു പ്രദേശത്തെയാകെ ജനതയുടെ സന്തോഷസൂചിക ഉയർത്താൻ ഫെസ്റ്റിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തത്തോടനു ബന്ധിച്ച് ഓണാഘോഷങ്ങൾ പൂർണമായും ഒഴിവാക്കുന്നത് വർഷത്തിൽ കുറച്ചുദിവസങ്ങളിൽമാത്രം വരുമാനം ലഭിക്കുന്ന കലാമേഖലയെയും കലകാരൻ മാരെയും ചെറുകിടവ്യാപാരിക ളെയും ബാധിക്കുന്ന രീതിയിൽ ആകരുതെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് വൈസ്
പ്രസിഡൻ്റെ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രേഖ എസ്.ചന്ദ്രൻ പ്രതിഭകളെ ആദരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പ്ലാക്കാട് ടിങ്കും ഡയനീഷ്യ റോയ്‌സൺ, എസ്. ആർ.ദീപ്തി, ബ്ലോക്ക് അംഗം ശ്രീലാൽ ചിറയത്ത്. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ബി.ഹരികു മാർ, ഷാജി ലൂക്കോസ്, വിഷ്ണു ശ്യാം എന്നിവർ പ്രസംഗിച്ചു.
ആദിച്ചനല്ലൂർ ഫെസ്റ്റ് സമാപിച്ചു
