കൊട്ടാരക്കര | വന്യമൃഗ ശല്യത്തിനും അക്രമത്തിനും ഇരയാകുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ഭാരതീയ കിസാൻ സംഘ് കൊല്ലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആർ .ബാബുക്കുട്ടന്റെ അധ്യക്ഷതയിൽ സംസ്ഥാന സംഘടനാ സെക്കട്ടറി പി.മുരളീധരൻ, ആർ.എസ്. എസ്. വിഭാഗ് പ്രചാരക് എസ്. ആർ.കണ്ണൻ, ജില്ലാ പ്രൗഢപ്രമുഖ് ടി.കെ.കുട്ടൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: പി.സദാശിവൻ പിള്ള (പ്രസി.), ആർ.ശ്രീധരൻ പിള്ള (വൈ.പ്രസി.), എസ്.സജീഷ്കുമാർ (ജന.സെക്ര.), പി.അജയകുമാർ, രാധാകൃഷ്ണൻ (സെക്ര.മാർ), ആർ.സേതു (ഖജാ.) എന്നിവർ പങ്കെടുത്തു.
