ഗുണ്ട ആക്ട് പ്രകാരം മൂന്ന് പേർക്കെതിരെ നടപടി

Published:

ശാസ്താംകോട്ട | കിഴക്കേ കല്ലട,കുണ്ടറ,ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പേർക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടിയെടുത്തു. കിഴക്കേ കല്ലട കൊടുവിള ശോഭ മന്ദിരത്തിൽ ദിലീപ് (36,മുള്ളൻ ദിലീപ്), പേരയം പടപ്പക്കര നെല്ലിമുട്ടം വിമല വിലാസത്തിൽ ലിബിൻ (23,യൂജിൻ), ശൂരനാട് തെക്ക് കൈരളി ജംഗ്ഷൻ ഹാപ്പി നിവാസിൽ അഭിഷേക് (23) എന്നിവർക്ക് എതിരെയാണ് നടപടി.

ദിലീപിനെ കരുതൽ തടങ്കലിൽ വയ്ക്കാനും ലിബിനെ കൊല്ലം ജില്ലയിലും അഭിഷേകിനെ കൊല്ലം റൂറലിലും പത്തനംതിട്ട ജില്ലയിലും 6 മാസക്കാലയളവിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയാണ് ഉത്തരവായിട്ടുളളത്.ദിലീപ് എട്ടും അഭിഷേക് മൂന്നും ലിബിൻ ആറും ക്രിമിനൽ കേസ്സുകളിലെ പ്രതികളാണ്.നരഹത്യാ ശ്രമം,പൊതു ജനങ്ങളെ അസഭ്യം വിളിക്കൽ,അന്യായ തടസ്സം ചെയ്യൽ,വീടുകളിൽ അതിക്രമിച്ച് കയറൽ,സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ,തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടൽ തുടങ്ങി നിരവധി കേസ്സുകൾ മൂവർക്കുമെതിരെ നിരവധി കേസ്സുകൾ ശാസ്താംകോട്ട,ശൂരനാട്,കുണ്ടറ പോലീസ് സ്റ്റേഷനുകളിലായുണ്ട്.

Related articles

Recent articles

spot_img