കൊല്ലം| പോസ്റ്റ് ഓഫീസുകളിൽ അക്‌നോളജ്‌മെന്റ്കാർഡ് കിട്ടാനില്ല. തപാൽ കൃത്യസ്ഥലത്ത് എത്തിയെന്ന് അറിയാനായി രജിസ്റ്റേഡ് തപാലിനൊപ്പം അയയ്ക്കുന്നതിനാണ് അക്‌നോളജ്‌മെന്റ്കാർഡുകൾ ഉപയോഗിക്കുന്നത്. തപാൽ ഉരുപ്പടി സ്വീകർത്താവിനു ലഭിച്ചെന്ന് ഉറപ്പാക്കി, സ്വീകർത്താവ് ഒപ്പിട്ട് തിരിച്ചയയ്ക്കുന്ന കാർഡാണിത്. കാർഡുകളുടെ പ്രിന്റിങ് നടക്കാത്തതിനാലാണ് ക്ഷാമം നേരിടുന്നത്.
രണ്ടുമാസത്തോളമായി ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ അക്നോളജ്മെന്റ്കാർഡുകൾക്ക്ക്ഷാമമാണ്. കോടതി നടപടികൾ, സർക്കാർ അറിയിപ്പുകൾ, ബാങ്ക് അറിയിപ്പുകൾ തുടങ്ങിയവക്കുമെല്ലാം കാർഡുകൾ തീർച്ചയായും ഉപയോഗിക്കണം. അക്നോളജ്മെന്റ്കാർഡ് ഇല്ലാതെ കോടതിയിൽ ഡോക്യുമെന്റുകൾ ഫയൽ ചെയ്യാനാകാതെ കുഴങ്ങുകയാണ് അഭിഭാഷകർ. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമെല്ലാം. സ്വന്തമായി അക്‌നോളജ്‌മെന്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. പോസ്റ്റൽ അക്‌നോളജ്‌മെന്റ്കാർഡുകൾക്കു സമാനമാണ് ഇതും. കോടതി നടപടികളും, സർക്കാർ അറിയിപ്പുകളും അറിയിക്കുമ്പോൾ ആണു ബുദ്ധിമുട്ടു നേരിടുന്നത്. വക്കിൽ നോട്ടീസുകൾ അയക്കുമ്പോൾ അക്‌നോളജ്‌മെന്റ് ഫോമുകൾ ഇലാത്തതിനാൽ കേസിന്റെ നടപടിക്രമങ്ങളേ ബാധിക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്നു എന്നും അഭിഭാഷകരും പറയുന്നു. മറ്റു പോസ്റ്റ് ഓഫീസുകളിൽ നിന്ന് ഫോം ലഭിച്ചില്ലെങ്കിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ നിന്നും
ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഹെഡ് പോസ്റ്റോഫീസിലും അക്‌നോളജ്‌മെന്റ്കാർഡ് ഇല്ല. പോസ്റ്റൽ ഫയലുകളും ഫോമുകളും പ്രിന്റ് ചെയ്യാൻ സംസ്ഥാനത്ത് മുൻപ് മൂന്നു സെന്ററുകളാണ് ഉണ്ടായിരുന്നത്. നിലവിൽ എറണാകുളത്തെ ഒരു സെന്റർ മാത്രമാണുള്ളത്. ഇവിടെ ഇപ്പോൾ കാർഡ് പ്രിന്റ് ചെയ്യുന്നില്ല. ഇവിടെ പ്രിന്റ് ചെയ്ത് ഹെഡ് പോസ്റ്റ് ഓഫിസുകളിൽ എത്തിച്ച് അവിടെ നിന്നാണ് മറ്റു പോസ്റ്റ്ഫീ സുകളിലേക്ക് ഫോറങ്ങളും ഫയലുകളും എത്തിക്കുന്നത്. പോസ്റ്റ് ഓഫീസുകളിലെ പേപ്പർ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി അക്‌നോളജ്‌മെന്റ്കാർഡുകൾ ഒഴിവാക്കുന്നതായും അറിയുന്നു.
പല തപാൽ സേവനങ്ങളും ഓൺലൈനായിട്ടുണ്ട്. രജിസ്റ്റേർഡ് തപാൽ അയയ്ക്കുമ്പോൾ അയച്ച ആൾക്ക് പി.എം. എ. ആപ്ലിക്കേഷൻ വഴി തപാലിന്റെ വിവരങ്ങൾ ലഭിക്കും. രജിസ്റ്റേർഡ് എവിടെ എത്തി, തപാൽ വിലാസത്തിൽ ലഭിക്കാൻ എത്രദിവസം വേണം, എത്തിച്ചേർന്നു തുടങ്ങിയ വിവരങ്ങൾ അയച്ചയാളുടെ ഫോണിലേക്ക് സന്ദേശമായി ലഭിക്കും.
