കരുനാഗപ്പള്ളി | പത്തുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ ആൾ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മൻസിലിൽ നൗഷാദ് (44) ആണ് കരുനാഗപ്പള്ളി പോലിസിന്റെ പിടിയിലായത്. പെൺകുട്ടിയെ പിന്തുടർന്നു വീട്ടിലെത്തിയ പ്രതി വീട്ടിലാരുമില്ലെന്നു മനസ്സിലാക്കി ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുകയായിരുന്നെന്ന്പോലീസ് അറിയിച്ചു.
പ്രതിയെ വീടിനു പുറത്താക്കി കതകടച്ചു രക്ഷപ്പെട്ട കുട്ടി വിവരം അധ്യാപികയെ അറിയിച്ചു. സ്കൂളിലെ കൗൺസലിങ്ങിനുശേഷം പോലീസിൽ അറിയിച്ചതോടെ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി എസ്. എച്ച്.ഒ. നിസാമുദിൻ നേതൃത്വത്തിൽ എസ്.ഐ.മാ രായ ഷമീർ, റഹിം. എസ്.സി.പി ഒ.മാരായ ഹാഷിം, സിമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബാലികയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ
