പരവൂർ | പൊഴിക്കര ക്ഷേത്രത്തിനുസമീപം സ്റ്റേഷനറിക്കടയിൽനിന്നു പണം കവർന്ന കേസിലെ പ്ര തിയെ പരവൂർ പോലീസ് പിടിക ടി. ചിറക്കര കുളത്തൂർകോണം നന്ദുഭവനത്തിൽ ബാബു(63)വി നെയാണ് ഇൻ സ്പെക്ടർ ദീപു വിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്. തിങ്ക ളാഴ്ച രാവിലെ പൊഴിക്കര ക്ഷേത്രത്തിനു സമീപം സംശ യാസ്പദമായി കണ്ട ബാബുവിനെ കസ്റ്റഡി യിൽ എടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സ്റ്റേഷനി ലെത്തിച്ചു ചോദ്യംചെയ്തപ്പോഴാ ണ് പണം മോഷണം പോയെന്ന പരാതിയുമായി വ്യാപാരി എത്തു ന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 3200 രൂപയും 35 പാക്കറ്റ് സിഗറ റ്റും മോഷ്ടിച്ചെന്ന് ഇയാൾ സമ്മ തിച്ചതായി പോലീസ് പറയുന്നു. ബാബുവിന്റെ പേരിൽ ജില്ലയി ലെ വിവിധ പോലീസ് സ്റ്റേഷനു കളിൽ മോഷണക്കേസുകളുണ്ട്. എസ്.ഐ. മാരായ വിഷ്ണു, വിജ യകുമാർ, അജയൻ, എസ്.സി.പി .ഒ. നെൽസൺ, സി.പി.ഒ. വിഷ്ണു
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനറിക്കടയിൽ നിന്നു പണം മോഷ്‌ടിച്ച കേസ്; പ്രതി പിടിയിൽ
