കുണ്ടറ | കൊട്ടിയം-കുണ്ടറ റോഡിൽ വാഹനാപകടങ്ങൾ ഏറുന്നു. കണ്ണനല്ലൂരിനും കുണ്ടറയ്ക്കുമിടയിൽ രണ്ടുദിവസത്തിനിടെ നിരവധി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ വ്യത്യസ്ഥ അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു. പെരുമ്പുഴ സൊസൈറ്റി മുക്കിന് സമീപം കൂറ്റൻ ജനറേറ്റർ കയറ്റിവന്ന ലോറിയിൽ ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.
പതിനൊന്ന് മണിയോടെയായിരുന്നു അപകടം. പുലർച്ചെ കണ്ണനല്ലൂർ വടക്കേ മുക്കിന് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒരുയുവാവിനും പരിക്കേറ്റിരുന്നു. പെരുമ്പുഴയ്ക്കു സമീപം മിനി ലോറിയും, ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനിലോറി ഡ്രൈവർക്ക് സാരമായ പരിക്കേറ്റിരുന്നു. കാബിനിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്ത്. കൊട്ടിയം-കുണ്ടറ റോഡിൻെറ ഇരുവശങ്ങളിലും നടപ്പാതകൾ നിർമിക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതുകാരണം പലപ്പോഴും ഗതാഗതക്കുരുക്കുമുണ്ടാകുന്നു.
പക്ഷേ ഗതാഗത നിയന്ത്രണത്തിനാവശ്യമായ മുൻകരുതലുകളോ അപകടമൊഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകളോ റോഡിലില്ല. പല ഹമ്പുകൾക്കും അടയാളങ്ങളില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. തിങ്കളാഴ്ച പുലർച്ചെ വടക്കേമുക്ക് ഹമ്പി നുസമീപം നടന്ന അപകടത്തിന് വഴിയൊരുക്കിയതും ഇതു തന്നെ.
