മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

Published:

കിളികൊല്ലൂർ | മുക്കുപണ്ടം പണയംവെച്ച് സഹകരണ ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. കൊറ്റങ്കര, പുതുവൽ പുത്തൻവീട്ടിൽ ശ്യാംകുമാർ (33) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. രണ്ട് സഹകരണ ബാങ്കുകളിൽനിന്ന് പലപ്പോഴായി 191.9 ഗ്രാം തൂക്കം വരുന്ന 23 വ്യാജ സ്വർണവളകൾ പണയം വെച്ചാണ് 7.80 ലക്ഷം രൂപ തട്ടിയെടുത്തത്. ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പണയംവെച്ച ആഭരണങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. കിളികൊല്ലൂർ പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Related articles

Recent articles

spot_img