ചവറ | വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. നീണ്ടകര വെളിത്തുരുത്ത് മുല്ല വീട്ടിൽ പടിഞ്ഞാറ്റതിൽ രഞ്ജിത്ത് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് വെളിത്തുരുത്ത് ബവ്റിജസിനു സമീപത്തെ റോഡിലായിരുന്നു സംഭവം. പൊലീസിന്റെ നിർദേശം അവഗണിച്ച് രഞ്ജിത്ത് ബൈക്ക് മുന്നോട്ട് ഓടിച്ചു എസ്ഐയെ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈക്കു പരുക്കേറ്റു. ഇൻസ്പെകടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.
