കൊല്ലം | വരകളും വർണങ്ങളും നിറഞ്ഞ കാൻവാസുകളിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നായി. വിവിധ മാധ്യമങ്ങളിൽ 15 വനിതകളും ഒരു കലാകാരനും അണിചേർന്ന ചിത്രപ്രദർശനം വൈവിധ്യത്താൽ മികച്ച കാഴ്ചാനുഭവം സമ്മാനിച്ചു.
ആശ്രാമം എയിറ്റ് പോയിന്റ് ആർട്ട് കഫേയിൽ നടക്കുന്ന പ്രദർശനത്തിൽ രേഖാ അനിൽകുമാർ, ശോഭാ അനിൽ, ടി.സുമിൻ, സിന്ധു വി ചന്ദ്രൻ, ജ്യോതി രാം കുമാർ, ജ്യോതി ആനന്ദ്, എ.ആർ. മിനിമോൾ, ബിന്ദു ചിത്തരഞ്ജൻ, ബെൻസി ജയപ്രിയൻ, ജി.എസ്. അൻജു, അനന്യലക്ഷ്മി അനിൽ, ഷെമീന ഷുക്കൂർ, പ്രിയാ രാജേഷ്, റിസ്വാന, സുമാദേവി, നാസർ പാരിസ് എന്നിവരുടെ ചിത്രങ്ങളാണുള്ളത്.
വൈബ്രറ്റ് വിഷൻസ് നടത്തുന്ന നാലുദിവസത്തെ പ്രദർശനം എം.നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.കെ. സവാദ്, ശ്രീനാരായണാ കോളേജ് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സി.അനിതാ ശങ്കർ എന്നിവർ പ്രസംഗിച്ചു. പുതുതലമുറയെ കലാരംഗത്തേക്ക് കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടായ്മയാണിതെന്ന് കോഡിനേറ്റർ രേഖാ അനിൽ കുമാർ പറഞ്ഞു.
വരകളും വർണങ്ങളും; ദൃശ്യവിരുന്നായി ചിത്രപ്രദർശനം
