പടിഞ്ഞാറേകല്ലടയിൽ സഞ്ചരിക്കുന്ന ആശുപത്രി യാഥാർഥ്യമാകുന്നു

Published:

പടിഞ്ഞാറേകല്ലട | പഞ്ചായത്തിൽ സഞ്ചരിക്കുന്ന ആശുപത്രി പദ്ധതി യഥാർഥ്യമാകുന്നു. ആശുപത്രിയിൽ എത്തിച്ചേരാനാകാതെ വിഷമിക്കുന്ന രോഗികളെയും അപകടത്തിൽപ്പെടുന്നവരെയും മെഡിക്കൽ സംഘം വീട്ടിലെത്തി ചികിത്സനൽകി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി ജോസ് കെ മാണി എം. പി. പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകകൊണ്ട് വാങ്ങിയ ആംബുലൻസിന്റെ ഉത്ഘാടനം കേരളസർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജൻ ഓഗസ്റ്റ് 5ന് ഉച്ചക്ക് 2മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കും. കോവൂർ കുഞ്ഞുമോൻ എം എൽ. ഏ അധ്യക്ഷതവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിക്കും.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്പികെ ഗോപൻ ആരോഗ്യപ്രവർത്തകരെ ആദരിക്കും. ജില്ലാപഞ്ചായത്തു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അനിൽ എസ്‌ കല്ലേലിഭാഗം, ബ്ലോക്ക് പ്രസിഡന്റ് അൻസാർ ഷാഫി, വൈസ് പ്രസിഡന്റ് എൽ സുധ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ഉഷാലയം ശിവരാജൻ, കെ. സുധീർ, അംബികകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, കാരുവള്ളി ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഡി എം. ഒ, ഡി. പി. എം, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കന്മാർ, പഞ്ചായത്ത് സെക്രട്ടറി, സി ഡി. എസ്‌ ചെയർപേഴ്സൺ, മെഡിക്കൽ ഓഫീസർ എന്നിവർ ആശംസകൾ നേരും

Related articles

Recent articles

spot_img