പൂയപ്പള്ളി | കരിങ്ങന്നൂർ വട്ടപ്പാറ കനകക്കുന്നിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുക്കുന്നതായി പൂയപ്പള്ളി ഇൻസ്പെക്ടർ ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പുലർച്ചെ നാലരയോടെ നടത്തിയ പരിശോധനയിലാണ് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയിലെടുത്തത്. എസ്ഐമാരായ അഭിലാഷ്, ഉണ്ണിക്കൃഷ്ണ പിള്ള, എഎസ്ഐ ചന്ദ്രകുമാർ, സിപിഒമാരായ മുരുകേശ് , ബിപിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു കേസെടുത്തു.
