കൊട്ടിയം | യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കണ്ണനല്ലൂരിൽ മാർച്ചും സംഗമവും നടത്തി.
തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് വടക്കേമുക്കിൽ നിന്നാരംഭിച്ചു. കണ്ണനല്ലൂരിൽ നടന്ന പ്രതിഷേധസംഗമം കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ .ആർ.വി.സഹജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.എൽ.നിസാമുദ്ദീൻ അധ്യക്ഷനായി. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് യു.വഹിദ, ഐശ്വര്യ, എ.നാസമുദ്ദീൻ ലബ്ബ, സുധീർ ചെരിക്കോണം, കെ.ആർ.സുരേന്ദ്രൻ, ആസാദ് നാല്പങ്ങൾ, ബിജു പഴങ്ങാലം, മേക്കോൺ അബ്ദുൽ അസീസ്, പി.ശുചീന്ദ്രൻ, ബിജിൽ റോസ്, എ.എം.ഷമീർഖാൻ, ഷാൻ മുട്ടയ്ക്കാവ്, എം.തോമസ്കുട്ടി എന്നിവർ പ്രസംഗിച്ചു. ബിജി മുഖത്തല, കേരളപുരം ജയകുമാർ, ശിഹാബുദ്ദീൻ, രാധാകൃഷ്ണൻ, ഷെഫീഖ്
ചെന്താപ്പൂർ, ഹരികുമാർ പുലിയില, ഇന്ദിര, ജിൻസി ഇബ്രാഹിംകുട്ടി, എച്ച്.എം.ഷെരീഫ്, വിജയകുമാരി, നസീർ തട്ടാർകോണം, സതീശൻ വെട്ടിലത്താഴം, പ്രവീൺ, വിനോദ് പേരയം, തൗഫീഖ്, ലത്തീഫ് വെളിച്ചിക്കാല, ബിജു കുരീപ്പള്ളി, മനോഹരൻ എന്നിവർ നേതൃത്വം നൽകി.
