പരവൂർ | തെക്കും ഭാഗംറോഡിൽ കോട്ടപ്പുറത്ത് ജലവിതരണക്കുഴൽ പൊട്ടി വെള്ളം പാഴാകുന്നു. ഒരുമാസത്തിലേറെയായി പൈപ്പ് ചോർച്ചയെ ത്തുടർന്ന് വെള്ളം നഷ്ടമാകുകയാണ്. അടുത്തുള്ള ഓടയിലേക്കാണ് ജലം ഒഴുകുന്നത്. തുടർന്നുണ്ടായ കുഴി അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. വാഹനങ്ങൾ ഏറെ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴി തിരിച്ചറിയുന്നത്. പെട്ടെന്ന് വാഹനം വെട്ടിക്കുമ്പോൾ കൂട്ടിയിടിച്ച് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ജലവി തരണക്കുഴൽ സ്ഥാപിച്ചശേഷം തെക്കുംഭാഗം റോഡ് പഴയപടിയാക്കിയിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയിലാണ്. വീതി കുറവായ തിനാൽ വാഹനങ്ങളും കാൽനട യാത്രക്കാരും ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്. പൈപ്പ് ചോർച്ച പരിഹരിക്കാൻ നടപടി
യെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടപ്പുറത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
