ബൈക്കിൽ കഞ്ചാവ് കടത്തിയ ആൾ പിടിയിൽ

Published:

കടയ്ക്കൽ | ബൈക്കിൽ കഞ്ചാവ് കടത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ കുമ്മിൾ തൃക്കണ്ണാപുരം രാവണവില്ലയിൽ ജിജു (അതിശയൻ-31) ആണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളുടെ പക്കൽനിന്നു ഒരുകിലോ കഞ്ചാവ് പിടിച്ചെടുത്തു. ജിജുവിനു ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ ആൽത്തറമൂട് മണികണ്ഠൻചിറ ജിത്തു ഭവനിൽ രാഹുൽ (30) ഓടിരക്ഷപ്പെട്ടു. കടയ്ക്കൽ-അഞ്ചൽ പാതയിൽ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കോട്ടുക്കൽ ആനപ്പുഴയ്ക്കൽ മേഖലയിൽ, ആഢംബര ബൈക്കിൽ കഞ്ചാവ് കടത്തുമ്പോഴാണ് പ്രതി പിടിയിലായത്.
ഇൻസ്പെക്ടർ എ. കെ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ഷൈജു, കെ.ജി.ജയേഷ്, സബീർ, ബിൻ സാഗർ, നന്ദു, ലിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related articles

Recent articles

spot_img