എഴുകോൺ | എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.വന്ദനാദാസ് പാലിയേറ്റീവ് കെയർ കുടുംബ സംഗമം ‘ഹൃദയസ്പർശം 2024’ സംഘടിപ്പിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വി. സുഹർബാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എസ്. സുനിൽകുമാർ, ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി അനിൽ, മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി, അസിസ്റ്റൻറ് സെക്രട്ടറി ജി. ശങ്കരൻകുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
