പുത്തൂർ | പരിമിതികളുടെയും മാലിന്യപ്രശ്നങ്ങളുടെയും നടുവിൽ വിർപ്പുമുട്ടിയിരുന്ന പുത്തൂർ മത്സ്യച്ചന്തയ്ക്ക് ഇനി ആധുനികതയുടെ പ്രതാപകാലം. മന്ത്രി കെ .എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കിഫ്ബി ഫണ്ടിൽനിന്നു തിരിച്ചടയ്യേണ്ടാത്ത നിലയിൽ അനുവദിച്ച 2.84 കോടി രൂപ ഉപയോഗിച്ച് തീരദേശവികസന കോർപ്പറേഷന്റെ ചുമതലയിൽ നിർമിച്ച മത്സ്യച്ചന്ത ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിച്ചു.
കൊട്ടാരക്കരയിൽ അഞ്ചു മത്സ്യച്ചന്തകളാണ് നവീകരിക്കുന്നത്. വികസനം ഏറ്റവും താഴേത്തട്ടിൽവരെയെത്തിക്കുക എന്ന സർക്കാർ നയമാണ് ഇതിന് പിന്നിലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. എല്ലാ പ്രതിസന്ധികൾക്കിടയിലും സമഗ്ര വികസനകാര്യത്തിൽ കേരളം
മറ്റുള്ളവർക്ക് മാതൃകയാണ്. സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഇതിന് കാരണമെന്ന് മന്ത്രി കെ .എൻ.ബാലഗോപാൽ പറഞ്ഞു. സംസ്ഥാന തീരദേശവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ക്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. കുളക്കട ഗ്രാമപ്പഞ്ചായത്ത്പ്രസിഡൻ്റ് സജി കടുക്കാല, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.രഞ്ജിത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.അഭിലാഷ്, പവി ത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.രാധാകൃഷ്ണൻ, വി.കെ.ജ്യോതി, ജില്ലാപഞ്ചായ അംഗം വി.സുമാലാൽ, ബ്ലോപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.അജി, വാർഡം ഗവും സ്വാഗതസംഘം ചെയർ മാനുമായ കോട്ടക്കൽ രാജപ്പൻ, കുളക്കട ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.ടി.ഇന്ദുകുമാർ തു ടങ്ങിയവർ സംസാരിച്ചു.
ഓണത്തിന് മുൻപായി പുതിയ ചന്തയുടെ പ്രവർത്തനം പൂർണസജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു.
പുത്തൂരിൽ പുതിയ മത്സ്യച്ചന്ത നാടിന് സമർപ്പിച്ചു
