വായ്‌പ വാഗ്ദാനം ചെയ്ത‌് പണം തട്ടി മലപ്പുറം സ്വദേശി പിടിയിൽ

Published:

കിഴക്കേ കല്ലട | സമൂഹികമാധ്യമം വഴി വായ്പ വാഗ്ദാനം ചെയ്ത് സ്ത്രീയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ. പരിയാപുരം കൊട്ടുപുറം പാട്ടശ്ശേരിൽ വിട്ടിൽ ഹബീബ് (32) ആണ് പോലിസിന്റെ പിടിയിലായത്. കിഴക്കേ കല്ലട സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് ഫെബ്രുവരിയിലാണ് പണം തട്ടിയത്. തവണകളായി 44,856 രൂപ തട്ടിയെടുത്തതായാണ് പരാതി. കേസിലെ മറ്റ് മൂന്ന് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേ കല്ലട എസ്.എച്ച്.ഒ. ശിവ പ്രകാശ്, എസ്.ഐ. ഷാജഹാൻ. എസ്.സി.പി.ഒ. വിപിൻ, സി.പി.ഒ. മാരായ ബിജു, ജിജിമോൾ എന്നിവരാണ് മലപ്പുറത്തുനിന്ന് ഹബിബിനെ പിടികൂടിയത്.

Related articles

Recent articles

spot_img