പാതയിലെ കുഴികളടച്ച് ഡ്രൈവർ സംഘം

Published:

തെന്മല | ഇന്ത്യൻ ഡ്രൈവേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ കുഴികളടച്ചു.
ദേശീയപാതയിൽ തെന്മല പഴയ തിയേറ്റർ ജങ്ഷനുസമീപമുള്ള അപകടകരമായ കുഴികളാണ് സൊസൈറ്റിയുടെ പ്രവർത്തകർ ചേർന്ന് അടച്ചത്.
പലതവണ ദേശീയപാത അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല.
വളവിനോടുചേർന്നുള്ള ഭാഗത്ത്, പാതയുടെ ഒരുവശം മുഴുവൻ കുഴികൾ രൂപപ്പെട്ട് ഇടിഞ്ഞു താഴ്ന്നിരുന്നു.
തമിഴ്‌നാട്ടിൽനിന്ന് വരുന്ന ചരക്കുലോറികൾ ഇറക്കമിറങ്ങിവരുന്നതിനിടയിൽ കുഴിയിൽവീണ് പലപ്പോഴും നിയന്ത്രണം വിടുന്ന അവസ്ഥയുണ്ട്. ഇതോടെയാണ് ഡ്രൈവേഴ്സ‌് സൊസൈറ്റിയുടെ പ്രവർത്തകരായ തെന്മല രാജൻ, അനീഷ്, ശരത് എന്നിവർ ചേർന്ന് താത്കാലികമായി മണ്ണും കല്ലും നിറച്ച് കുഴികൾ അടച്ചത് .

Related articles

Recent articles

spot_img