ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കൊല്ലത്ത് കശുവണ്ടി ഫാക്ടറി വാച്ചർക്ക് ദാരുണാന്ത്യം.

Published:

കൊല്ലം  |  കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചർ ഇടിമിന്നലേറ്റ് മരിച്ചു. രണ്ട് വനിതാ ‌ജീവനക്കാർക്കും മിന്നലേറ്റു. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരൻ പിള്ള (63) ആണ് മരിച്ചത്. വൈകിട്ട് 3.45ന് ആയിരുന്നു സംഭവം.

സമീപത്തെ കടയിൽനിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേൽക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവർക്കാണ് മിന്നലേറ്റത്. ഇരുമ്പുകസേരയിൽ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസന്ന കുമാരിയെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

Related articles

Recent articles

spot_img