കൊല്ലം | ജില്ലയിലേക്ക് എത്തിച്ച 9.7 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ ആർപി.എഫും എക്സൈസും ചേർന്ന് പിടികൂടി.
ഉമയനല്ലൂർ മൈലാപ്പൂരിൽ താമസിക്കുന്ന ബംഗാൾ ദക്ഷിൺ ദിൻജാപൂർ സ്വദേശികളായ റെജുവൽ ഹക്ക് (42), എം.ഡി.സരീഫ് (35) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 4,85,000 രൂപ വിലവരുന്ന 9.7 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിങ്കളാഴ്ച പുലർച്ചെ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്‌പ്രസിലാണ് ഇവർ കൊല്ലത്തെത്തിയത്. ഉമയനല്ലൂരിലും പരിസരത്തുമുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് അന്വേഷണസംഘം പറഞ്ഞു. ബംഗാളിൽനിന്ന് അർണോയ് എക്സ്‌പ്രസിൽ യാത്രചെയ്ത സംഘം തിരുവല്ല സ്റ്റേഷനിൽ ഇറങ്ങി. അവിടെ നിന്നാണ് വിവേക് എക്‌സ്പ്രസിൽ കൊല്ലം സ്റ്റേഷനിൽ എത്തിയത്. പോലീസ് പിടികൂടാതിരിക്കാനും മറ്റ് സംശയങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് സംഘം തീവണ്ടി മാറിക്കയറുന്നത്. നാട്ടിൽ പോയിവരുമ്പോൾ തീവണ്ടിമാർഗം സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘം ഉമയനല്ലൂരിലെ രഹസ കേന്ദ്രത്തിൽവച്ച് ചെറുപൊതികളാക്കിയശേഷം വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ. ഷാ ജഹാൻ പറഞ്ഞു..
ആർ.പി.എഫ്. എസ്.ഐ. മാരായ പി.വി. രാജു, ബി.ബി നു. റെയിൽവേ ഇന്റിജലൻസ് വിഭാഗം എസ്.ഐ. പ്രെയ്‌സ് മാത്യു എന്നിവർ ഉൾപ്പെട്ട സം ഘമാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് സംഘത്തിലെ നിർമലൻ തമ്പി, ശ്രീനാഥ്, അജിത്, അനീഷ് തുടങ്ങിയവരും അന്വേ ഷണസംഘത്തിലുണ്ടായിരുന്നു
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.7 കിലോ കഞ്ചാവ് പിടികൂടി
