കൊല്ലം | ബെംഗളൂരുവിൽ നിന്ന്തീവണ്ടിമാർഗം കൊല്ലത്തു കൊണ്ടുവന്ന 350 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്ആറ്റിങ്ങൽ വിളയിൽമൂല നയനവിളാകം വീട്ടിൽ അഖിലി(30)നെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പുകയിലഉത്പന്നങ്ങൾക്ക് പൊതുവിപണിയിൽ12 ലക്ഷം രൂപ വില വരുമെന്ന്എക്സൈസ് അധികൃതർ പറഞ്ഞു.
ആർ.പി.എഫും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. റെയിൽവേയിൽ തെറ്റായ വിവരങ്ങൾ നൽകി മറ്റു സാധനങ്ങൾ അനധികൃതമായി കൊണ്ടുവന്നതിന് കൊല്ലം ആർ.പി. എഫ്. ഇൻസ്പെക്ടർ കേസെടുത്തു.
ആർ.പി.എഫ്. കൊല്ലം സർക്കിൾ ഇൻസ്പെക്ടർ ടി ആർ.അനീഷ്, ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ. അഖിൽ
എ.ജെ.ജിപിൻ, കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഫിലിപ്സ് ജോൺ, സുരേഷ്, ജി. പ്രസാദ്, ഹെഡ് കോൺസ്റ്റബിൾമാരായ ചന്ദ്രശേഖരൻ നായർ, അരുൺ ബാബു, ജി.വിപിൻ, മനോജ്‌കുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പി ടികൂടിയത്
തീവണ്ടിയിൽ കൊല്ലത്തെത്തിച്ച 350 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി
