കൊല്ലം | എക്സൈസ് സംഘം നഗരത്തിൽ നടത്തിയ പരിശോധനയിൽ 340 ഗ്രാം കഞ്ചാവുമായി 3 പേർ പിടിയിൽ. ശക്തികുളങ്ങര വഴികാവ് ഐശ്വര്യ നഗർ–612 ശ്രീവിലാസം വീട്ടിൽ ശരത് (25), മുണ്ടയ്ക്കൽ പോളയത്തോട് പുതുവൽ പുത്തൻവീട്ടിൽ നിഥിൻ സ്റ്റാൻലി (30), മുണ്ടയ്ക്കൽ ചായക്കട മുക്ക് കുഴിയാനത്ത് വീട്ടിൽ പ്രജിത്ത് (35) എന്നിവരാണു പിടിയിലായത്. ശരത്തിന്റെ പക്കൽ നിന്നു 90 ഗ്രാമും നിഥിൻ സ്റ്റാൻലി, പ്രജിത്ത് എന്നിവരുടെ പക്കൽ നിന്ന് 250 ഗ്രാമും കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ടി.രാജുവിന്റെ നേതൃത്വത്തിൽ എഇഐ (ഗ്രേഡ്) വിനോദ് ശിവറാം, പിഒ വിനയകുമാർ, പിഒമാരായ (ഗ്രേഡ്) സജീവ്, ജ്യോതി, ബിനു ലാൽ, സിഇഒമാരായ ജോജോ, അനീഷ് കുമാർ, ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്.
