പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കില്‍ ഇടിച്ചു കയറി കുട്ടിയടക്കം ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ദേശീയ പാതയിലെ ഇടപ്പാളയം ആന കുത്തി വളവിലായിരുന്നു സംഭവം. റോസ്മല സ്വദേശികളായ മൂന്നിപേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം കാര്‍ ആര്യങ്കാവ് ഭാഗത്തേക്ക് കടന്ന് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. അപകടത്തെ തുടര്‍ന്ന് കാറിന്റെ അടിയില്‍പ്പെട്ട ബൈക്ക് യത്രക്കാരെ നാട്ടുകാര്‍ പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തെന്മല പൊലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
