കൊട്ടാരക്കര | മാനസികവെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നെടുവത്തൂർ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജിഷി(31)ന് 20 വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ.
കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ഡി അഞ്ജു മിരാ ബിർളയാണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 10-ന് പുത്തൂർ പോലീസ് ഇൻസ്പെക്ടർ ജി.സുഭാഷ്കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.
പോക്സോ കേസിൽ 20 വർഷം കഠിനതടവ്
