ദേശീയപാത: മലയോരത്ത് 13 അപകടമേഖലകൾ

Published:

പുനലൂർ | കൊല്ലം-തിരുമംഗലം ദേശീയപാതയിൽ, പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെ 13 അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ട്) കണ്ടെത്തി.
ദേശീയപാതാ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഈ മേഖലകൾ സ്ഥിരീകരിച്ചത്.
ഇവിടങ്ങളിലടക്കം പാതയിലുള്ള അപകടം ഒഴിവാക്കാൻ രണ്ടു കോടിയോളം രൂപയുടെ അടങ്കൽ തയ്യാറാക്കി ദേശീയപാത അതോറിറ്റി(എൻ.എച്ച്.എ.ഐ.) ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന് രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി ലഭിച്ചേക്കും.
കഴിഞ്ഞദിവസം എൻ.കെ. പ്രേമചന്ദ്രൻ എം.പി., പി.എസ്. സുപാൽ എം.എൽ.എ. എന്നീവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ എൻ.എച്ച്.എ
.ഐ. അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമഘട്ടമേഖല ആരംഭിക്കുന്ന പുനലൂരിൽനിന്ന് കിഴക്കോട്ട് വാളക്കോട്, പ്ലാച്ചേരി, കലയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ബ്ലാക്ക് സ്പോട്ടുകൾ സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ കലയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചരക്കു ലോറികൾ കൊക്കയിലേക്ക് മറിയുന്നത് പതിവാണ്.
ഇതിനുപുറമെ പാതയിലെ കുത്തിറക്കങ്ങളും കൊടുംവളവുകളും അപകടങ്ങൾക്കിടയാക്കുന്നു. ദേശീയപാതയിലെ ഏറ്റവും
വീതികുറഞ്ഞതും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ പുനലൂർ വാളക്കോട് റെയിൽവേ മേൽപ്പാലം പുനർനിർമിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് യോഗത്തിൽ എം .എൽ.എ. ആവശ്യപ്പെട്ടു.അഞ്ചുമീറ്റർ മാത്രം വീതിയുള്ള ഈ പാലത്തിന്റെ പുനർ നിർമാണത്തിനായി 12 കോടിയുടെ അടങ്കൽ നേരത്തേ എൻ.എ ച്ച്.എ.ഐ.യ്ക്ക് സമർപ്പിച്ചിരുന്നു. പാലത്തിന്റെ രൂപരേഖയ്ക്ക് റെയിൽവേയുടെ അംഗീകാരവും ലഭിച്ചു.
കൊല്ലം കാവനാട് മുതൽ ഇടമൺവരെ നിലവിലെ ദേശീയ പാത പുനരുദ്ധരിക്കുന്നതിന് സമർപ്പിച്ച 460 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച തീരുമാ നത്തിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു.
ടെൻഡർ നടപടിവരെയെത്തിയ പദ്ധതിയാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് പി.എസ്.സുപാൽ ചൂണ്ടിക്കാട്ടി.
ഇത് പുനഃപരിശോധിക്കുന്നതിന്. ജില്ലയിൽ ദേശീയപാത കടന്നു പോകുന്ന മുഴുവൻ മണ്ഡലങ്ങളിലെയും എം.എൽ.എ.മാരുടെയും ട്രാഫിക് സേഫ്റ്റി കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ആവശ്യത്തിന്മേൽ അടിയന്തരയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Related articles

Recent articles

spot_img