കൊലപാതകശ്രമം: യുവാവിന് : 11 വർഷം കഠിനതടവും പിഴയും

Published:

കൊല്ലം | യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് II വർഷം കഠിനതഡവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരവിപുരം വാളത്തുംഗൽ താലിഫ് മൻസിലിൽ താലിഫിനെ (26)യാണ് കുറ്റക്കാരനെന്നുകണ്ട് കോടതി ശിക്ഷിച്ചത്. ഇരവിപുരം ആക്കോലിൽ ലക്ഷംവിടിനു സമീപം സീനാനിവാസിൽ ബിനുവിനെയാണ് തലയ്ക്കും കഴുത്തിനും അടിച്ച്
ഗുരുതരമായി പരിക്കേൽപ്പിച്ചത്. 2016 ഏപ്രിൽ 30-ന് രാത്രി ഒൻപതുമണിയോടെയാണ് സംഭവം.
ജോലികഴിഞ്ഞ് സുഹൃത്തിൻ്റെ ബൈക്കിനു പിന്നിലിരുന്ന് വീട്ടിലേക്കു വരികയായിരുന്നു ബിനു. ഇരവിപുരം കാവൽപുറ റെയിൽവേ ഗേറ്റ് തുറന്നതിനെ തു ടർന്നുണ്ടായ തിരക്കിൽ ഇരുവരും സഞ്ചരിച്ച ബൈക്ക് താലിഫിൻ്റെ വാഹനത്തിൽ തട്ടി, തുടർന്ന് സ്ഥലത്തുവെച്ച് വാക്കുതർക്കമുണ്ടായി.
സുഹൃത്ത് പോയശേഷം ബിനു വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമ്പിവടിയുമായി ബൈക്കിലെത്തിയ താലിഫ് പുത്തൻചന്ത ജങ്ഷനിൽവെച്ച് തലയിലും കഴുത്തിലും അടിച്ചു. ഗുരുതരമായി പരിക്കേറ്റ ബിനുവിന് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ബിനുവിന്റെ സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടു.
മാരകായുധം ഉപയോഗിച്ച് അസ്ഥിക്ക് പൊട്ടൽ വരുത്തിയതിന് അഞ്ചുവർഷം കഠിനതടവും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ആറുവർഷം കഠിനതടവുമാണ് കൊല്ലം പ്രിൻസിപ്പൽ അസിസ്റ്റൻ്റ് സെഷൻസ് ജഡ്ഡി അരുൺ എം.കുരുവിള വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴയൊടുക്കാതിരുന്നാൽ 15 മാസംകൂടി തടവനുഭവിക്കണം. ഇരവിപുരം പോലീസ് സ്റ്റേഷൻ സബ് ഇൻ സ്പെക്ടറായിരുന്ന മുഹമ്മദ് ഷാഫിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക്പ്രോസിക്യൂട്ടർമാരായ വി.വിനോദ്, എ.നിയാസ് എന്നിവർ കോടതിയിൽ ഹാജരായി.

Related articles

Recent articles

spot_img