പുനലൂർ | താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്ത 11പേർക്ക് ദേഹാസ്വാസ്ഥ്യം. ഇതിൽ മൂന്ന് കുട്ടികളും ഉണ്ട്. ഇവരെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ ഉണ്ടായിരുന്നവർക്ക് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കെടുത്ത കുത്തിവെയ്പ്പിന് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിറയിലും പനിയുമടക്കം പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മരുന്ന് മാറി കുത്തിവച്ചതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എന്നാല്‍ മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
