ലയണല്‍ മെസിക്കും നെയ്മറിനും പിന്നാലെ കോഴിക്കോട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് പോര്‍ചുഗീസ് സൂപ്പര്‍ താരത്തിന്റെ 45 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത് . ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫാന്‍സ് കൂട്ടായ്മയായ സി.ആര്‍ 7 പരപ്പന്‍പൊയിലാണ് കട്ടൗട്ട് സ്ഥാപിച്ചത്.
ദേശീയപാതയോരത്ത് പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. ഹൈസ്കൂളിന് സമീപത്തായാണ് ഭീമന്‍ കട്ടൗട്ട് വെള്ളിയാഴ്ച വൈകീട്ടോടെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. ഒരേയൊരു രാജാവ് എന്ന ക്യാപ്ഷനോടെയുള്ള വലിയ കട്ടൗട്ട് സ്റ്റിക്കര്‍, പ്ലൈവുഡ്, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, മരം തുടങ്ങിയവ ഉപയോഗിച്ചാണ് തയാറാക്കിയത്.
അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ആരാധകര്‍ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തേ പുള്ളാവൂരില്‍ ചെറുപുഴയില്‍ ആദ്യം 30 അടിയുള്ള മെസ്സിയുടെയും 40 അടിയുള്ള നെയ്മറിന്റെയും കട്ടൗട്ടുയര്‍ന്നിരുന്നു.
